രാജൂന്റെ തോളും ചെരിഞ്ഞു,പൃഥ്വിരാജിന്റെ ഫോട്ടോയ്ക്ക് കമന്റുമായി സംവിധായകന്‍

ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരന്‍. സെറ്റില്‍ നിര്‍ദേശം നല്‍കുന്ന ഫോട്ടോയാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പൃഥ്വിരാജിന്റെ ഫോട്ടോയ്ക്ക് വന്ന സംവിധായകന്‍ മിഥുന്‍ മാനുല്‍ തോമസിന്റെ കമന്റ് ആണ്.

രാജൂന്റെ തോളും ചെരിഞ്ഞു എന്നാണ് മിഥുന്‍ ഫോട്ടോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്.മുല്ലപ്പൂമ്പൊടിയേറ്റും കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നതടക്കമുള്ള പഴഞ്ചൊല്ലുകളാണ് ഇതിന് മറുപടിയായിട്ടുള്ള കമന്റുകള്‍.അടുത്ത ലാലേട്ടന്‍ രാജു ഭായ്,ബ്രോ ഡാഡി. പവിത്രം സിനിമയിലെ ചേട്ടച്ഛന്‍ എന്ന ക്യാരക്റ്റര്‍. രണ്ടാം ഭാഗം വല്ലോം ആണോ എന്നൊക്കെയുളള നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് വന്നു കൊണ്ടിരിക്കുന്നത്.എന്തായാലും പൃഥ്വിരാജിന്റെ ഫോട്ടോ മാത്രമല്ല മിഥുന്‍ മാനുവലിന്റെ കമന്റും ഹിറ്റായരിക്കുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടെയ്നറാണ് ചിത്രം.ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍.

പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയെ കോള്‍ഡ് കേസ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.താരത്തിന്റെ തന്നെ കുരുതി ഒടിടി റിലീസ് തീരുമാനിച്ചിരിക്കുകയാണ് .ആഗസ്റ്റ് 11 ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.സെന്‍സര്‍ ബോര്‍ഡിന്റെ യു എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയുമാണ് കുരുതി. മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്.