‘കുരുതി’ ട്രെയിലര്‍ കാണാം

പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കുരുതിയുടെ ട്രെയിലര്‍ പുറത്തിറക്കി ആമസോണ്‍.അടുത്തിടെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നു.ആഗസ്റ്റ് 11 ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.സെന്‍സര്‍ ബോര്‍ഡിന്റെ യു എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത്.

ഒരു മിനിറ്റും 57 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയുമാണ് കുരുതി. മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റഫീക്ക് അഹമ്മദാണ് ഗാനരചന. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. സുപ്രിയാ മേനോനാണ് നിര്‍മ്മാതാവ്.

പൃഥ്വിരാജ് നായകനായെത്തിയ കോള്‍ഡ് കേസാണ് അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.പൃഥ്വിരാജ് സുകുമാരനും അദിതി ബാലനും പ്രധാന വേഷത്തിലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റിവ് ഹൊറര്‍ ത്രില്ലര്‍ ‘കോള്‍ഡ് കേസ്’ . ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക്കിന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനമാണ് കോള്‍ഡ് കേസ്. ദുരൂഹമായ നരഹത്യ കേസ് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ എ സി പി സത്യജിത് ആയാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ മേധ എന്ന കഥാപാത്രമായാണ് അദിതി എത്തുന്നത്. ദൃശ്യം 2, ജോജി എന്നിവയ്ക്കുശേഷം മലയാളത്തില്‍ നിന്ന് മറ്റൊരു ഡയറക്റ്റ് ഒടിടി റിലീസ് കൂടിയാണ് ‘കോള്‍ഡ് കേസ്’.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഭ്രമം ആണ് പുറത്തിറങ്ങാനുളള ചിത്രം.ആയുഷ്മാന്‍ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദിന്റെ മലയാളം റീമേക്കാണ് ഭ്രമം.ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്.എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.തിരക്കഥയും,സംഭാഷണവും ഒരുക്കുന്നത് ശരത് ബാലന്‍ ആണ്.സംഗീതസംവിധാനം- ജേക്‌സ് ബിജോയ്.