തെലുങ്കിൽ ഒരു ദിവസത്തെ പ്രതിഫലം ഒരു ലക്ഷമോ? മറുപടിയുമായി പ്രേമി വിശ്വനാഥ്

','

' ); } ?>

കറുത്തമുത്തിന്റെ തെലുങ്ക് വേർഷനിൽ ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലമെന്ന വാർത്തകളോട് പ്രതികരിച്ച് നടി പ്രേമി വിശ്വനാഥ്. ഒരു ദിവസം ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന നടി എന്ന പോസ്റ്റ് കണ്ടു. സത്യമാണോ എന്ന ചോദ്യത്തിന് പ്രേമി നല്കിയ മറുപടി അതെ, മേടിക്കണ്ടേ എന്നാണ് തമാശരൂപേണ പ്രേമി മറുപടി നല്‍കുന്നത്. അതുകൊണ്ടാണോ മലയാളത്തില്‍ ചെയ്യാത്തത് എന്ന് ചോദിച്ചപ്പോള്‍ അതുകൊണ്ടല്ല, മലയാളത്തില്‍ ആരും വിളിച്ചില്ല, നിങ്ങള്‍ ആരെങ്കിലും കൊണ്ട് വിളിപ്പിക്കൂവെന്നും പ്രേമി തമാശയായി പറയുന്നുണ്ട്. ഈ വിഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ഇന്ത്യന്‍ സിനിമ ഗ്യാലറി പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരമ്പരകളിലൊന്നാണ് കറുത്തമുത്ത്. ഈ പരമ്പരയിലൂടെയാണ് പ്രേമി വിശ്വനാഥും താരമാകുന്നത്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാന്‍ കറുത്തമുത്തിലൂടെ പ്രേമിയ്ക്ക് സാധിച്ചിരുന്നു. കിഷോര്‍ സത്യയായിരുന്നു പരമ്പരയില്‍ പ്രേമിയുടെ നായകന്‍.

പരമ്പര വന്‍ ഹിറ്റായി നില്‍ക്കെയാണ് പ്രേമി കറുത്ത മുത്തില്‍ നിന്നും പിന്മാറുന്നത്. പിന്നീട് മറ്റൊരു നടി ആ വേഷത്തിലേക്ക് എത്തുകയായിരുന്നു. പിന്നീട് കറുത്തമുത്ത് തെലുങ്കിലെത്തിയപ്പോല്‍ നായിക വേഷത്തിലെത്തിയതും പ്രേമിയായിരുന്നു. മലയാളത്തേക്കാളും വലിയ വിജമായിരുന്നു പരമ്പര തെലുങ്കില്‍. ഇതോടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലെ മിന്നും താരമായി പ്രേമിയും മാറി.