ഈ പ്രണയമീനുകളുടെ കടലിന് ആഴം പോരാ..

ആമിയ്ക്ക് ശേഷം വിനായകനെ പ്രധാന കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ പ്രദര്‍ശനത്തിനെത്തി. ബേപ്പൂരിലെ ഉരു നിര്‍മ്മാണശാലയില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ചിത്രത്തിലെ നായകനും കൂട്ടാളികളും ഉരു നിര്‍മ്മാണത്തിനായി ബേപ്പൂരില്‍ നിന്നും ലക്ഷ ദ്വീപിലേക്ക് യാത്ര തിരിക്കുന്നതില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്.

സ്ഥിരം പ്രണയ ചിത്രങ്ങളില്‍ നിന്നുള്ള അതേ ട്രാക്കില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളുമെല്ലാം. നീണ്ട ഇടവേളയ്ക്ക് ശേഷം ജോണ്‍ പോള്‍ തിരക്കഥ എഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നായിക-നായക വേഷങ്ങളിലെത്തിയ റിദ്ധികുമാറും ഗബ്രി ജോസും അവരവരുടെ വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു. ഹൈദ്രു എന്ന കഥാപാത്രത്തിലെത്തിയ വിനായകന്റെയും അന്‍സാരിയായെത്തിയ ദിലീഷ് പോത്തന്റെയും അഭിനയം പറയാതെ വയ്യ. ഭൂരിഭാഗവും ലക്ഷദ്വീപില്‍ തന്നെ ചിത്രീകരിച്ച ചിത്രമായതിനാല്‍ കഥാപാത്രങ്ങളുടെ സംഭാഷണം ജസ്രി ഭാഷയിലാണ്.

ലക്ഷദ്വീപിന്റെ സൗന്ദര്യം പകര്‍ത്തുന്നതില്‍ ഛായഗ്രഹകനായ വിഷ്ണു പണിക്കരുടെ ഫ്രെയിമുകള്‍ ചിത്രത്തെ സഹായിച്ചു. 5 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന ഈ ഗാനങ്ങളെല്ലാം തന്നെ മനോഹരമായിരുന്നു. മലയാള ചലച്ചിത്രത്തില്‍ ഒരുപാട് പ്രണയ മീനുകള്‍ നീന്തിതുടിച്ചിട്ടുണ്ട്. അവയില്‍ നിന്നൊരു വേറിട്ട പ്രണയ ചിത്രമായാലെ പ്രേക്ഷകര്‍ സ്വീകരിക്കൂ. ഈ പ്രണയ മീനുകളുടെ കടലിനു അത്ര സൗന്ദര്യം തോന്നിയില്ല.