പട്ടാഭിരാമനിലെ ആദ്യ ഗാനം പുറത്തിറങ്ങി

','

' ); } ?>

കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് പട്ടാഭിരാമന്‍. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എം.ജി ശ്രീകുമാര്‍ ആലപിച്ച ‘ഉണ്ണിഗണപതിയെ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കൈതപ്രം എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.

മിയ, ഷീലു എബ്രഹാം, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, കലാഭവന്‍ പ്രജോദ്, തെസ്‌നിഖാന്‍, സായ് കുമാര്‍, ദേവന്‍, ജനാര്‍ദ്ദന്‍, സുധീര്‍ കരമന, രേമേഷ് പിഷാരടി , നന്ദു, പ്രേം കുമാര്‍, ജെപി, മാധുരി, പാര്‍വതി നമ്പ്യാര്‍, അനുമോള്‍, കലാഭവന്‍ പ്രജോദ്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ദിനേശ് പള്ളത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.