ഉയരെയിലെ പല്ലവി ഇങ്ങനെയാണുണ്ടായത്..!

‘ഉയരെ’ എന്ന ചിത്രത്തില്‍ പാര്‍വതി എന്ന നടി അവതരിപ്പിച്ച വേഷത്തിന് ഏറെ പ്രശംസ ലഭിക്കാന്‍ കാരണം പ്രശംസ ലഭിക്കാനുള്ള കാരണങ്ങളിലൊന്ന് ചിത്രത്തിലെ നടിയുടെ കിടിലന്‍ മെയ്‌ക്കോവര്‍ തന്നെയാണ്. ആസിഡ് ആക്രമണം നേരിട്ട ‘പല്ലവി’ എന്ന യുവതിയുടെ വേഷമാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആസിഡ് ആക്രമണത്തിന് ശേഷമുള്ള കഥാപാത്രത്തിന്റെ മേക്കപ്പ് എങ്ങനെയാണ് ഇത്ര കൃത്യമായി ചെയ്തത് എന്ന സംശയം എല്ലാ പ്രേക്ഷകരിലും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉയരെയുടെ ആ വേറിട്ട മെയ്ക്കപ്പ് സെഷന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

പല്ലവിയാകാനുള്ള പാര്‍വതിയുടെ കഷ്ടപ്പാടുകള്‍ കണ്ട് നടിക്ക് അഭിനന്ദനപ്രവാഹമെത്തിയിരിക്കുകയാണ് ഒട്ടുമിക്ക പ്രേക്ഷകരും. 5 മുതല്‍ 6 മണിക്കൂറുകള്‍ വരെ നീണ്ടുനിന്ന മേക്കപ്പ് സെഷനുകളാണ് ഓരോ ദിവസവും നടന്നത്. ബെംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന പ്രോസ്തെറ്റിക്സ് മേക്കപ്പ് ടീമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.