ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം പോലീസ് ഗെറ്റപ്പുമായി സംവിധായകന്‍ രഞ്ജിത്തും..

വളരെ വ്യത്യസ്ഥമായ പോസ്റ്ററുകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’ എന്ന ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പോലീസ് ഗെറ്റപ്പ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പോലീസ് ഗെറ്റപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ലൂസിഫറിലെ ഫാസിലിന്റെ വേഷവും, ജിപ്‌സിയിലെ ലാല്‍ ജോസിന്റെ കണ്ട പ്രേക്ഷകര്‍ രഞ്ജിത്തും സ്‌ക്രീനിലേക്കെത്തിയപ്പോള്‍ ഏറെ അതിശയത്തോടെയാണ് ഈ ക്യാരക്ടര്‍ പോസ്റ്റര്‍ നോക്കിക്കാണുന്നത്.. മാത്യൂസ് ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് രഞ്ജിത്ത് ചിത്രത്തിലെത്തുന്നത്. പോസ്റ്റര്‍ കാണാം..