പാനിപ്പട്ട് യുദ്ധത്തിനൊരുങ്ങി അര്‍ജുനും സഞജയ് ദത്തും.. ത്രില്ലിങ്ങ് ട്രെയ്‌ലര്‍ കാണാം..

','

' ); } ?>

കെ ജി എഫിലെ അധീരയുടെ പോസ്റ്ററിന് ശേഷം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സഞ്ജയ് ദത്തിന്റെ വേഷമാണ് പാനിപ്പട്ട് എന്ന ചിത്രത്തിലേത്. തന്റെ ഗംഭീര ലുക്കുമായി ബോളിവുഡ് ഗ്യാങ്‌സ്റ്റര്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ പാനിപ്പട്ടിന്റെ ആദ്യ ട്രെയ്‌ലറാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ഇന്ത്യയിലെ ചരിത്ര പ്രധാനമായ മൂന്നാം പാനിപ്പട്ട് യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മറാത്തി വംശത്തിന്റെ സേന നായകനായി യുവനായകന്‍ അര്‍ജുന്‍ കപൂറും അഫ്ഗാന്‍ വംശത്തിന്റെ സേനാ നായകന്‍ അഹ്മദ് ഷാ അബ്ദാലിയായി സഞ്ജയ് ദത്തും വേഷമിടുന്നു. ഏറെ വലിയ ക്യാന്‍വാസിലൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ അമ്പരപ്പിക്കുന്നതാണ്. ഗംഭീര ഫ്രെയ്മുകളുടെയും കൂറ്റന്‍ സെറ്റുകളുടെയും താരസാന്നിധ്യത്തിന്റെയും ഒരു വിരുന്ന് തന്നെയാണ് ചിത്രം എന്നാണ് ആദ്യ ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍.

2016ല്‍ മികച്ച ഗാനങ്ങളുടെ സാന്നിധ്യം കൊണ്ടും അവതരണശൈലി കൊണ്ടും ഏറെ പ്രശംസ നേടിയ മോഹന്‍ ജോദാരോ എന്ന ചിത്രം സംവിധാനം ചെയ്ത അഷുതോഷ് ഗോവാരിക്കറാണ് പാനിപ്പട്ടും സംവിധാനം ചെയ്യുന്നു. സിന്ധു നദീ തട സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രമായെത്തിയിരുന്നു.