തല്ലുംപിടിയില്‍ ഞാനൊരു എന്റര്‍റ്റെയ്‌നര്‍ മാത്രം.. സ്വയം ട്രോളി ഫുക്രു..

ടിക് ടോക്കിലൂടെ വന്ന് മലയാളികള്‍ക്കിടയില്‍ സുപരിചിതനായി ഇപ്പോള്‍ സിനിമകളിലും പതിയെ സാന്നിധ്യമറിയിക്കുകയാണ് ഫുക്രു. തന്റെ പുതിയ ചിത്രം തല്ലുംപിടിയുടെ പ്രമോഷന്‍ ലോഞ്ചിനായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയ താരം ഇത്തവണ സ്വയം ട്രോളിയാണ് പ്രേക്ഷകരുടെ കയ്യടി നേടിയത്. ടിക് ടോക്കിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും വെറും ഒരു എന്റര്‍റ്റെയ്‌നറായാണ് താന്‍ ശ്രദ്ധ നേടിയതെന്നും അതില്‍കൂടുതല്‍ സിനിമയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നുമായിരുന്നു ഫുക്രുവിന്റെ വാക്കുകള്‍. തല്ലുംപിടി എന്ന ചിത്രത്തിലും ഒരു സ്റ്റണ്ടറായിതന്നെയാണ് താനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയതായിരുന്നു താരം.

നവാഗതനായ പ്രജിന്‍ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തിയറ്ററുകളിലെത്താനിരിക്കുകയാണ്. ടിക് ടോക്കിലൂടെ ശ്രേദ്ധയരായ പതിനഞ്ചോളം മറ്റ് നവാഗതരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.