“ജീവിതം വഴിതിരിച്ചുവിട്ടത് മമ്മൂട്ടി, അത് കൊണ്ട് മമ്മൂട്ടിയുടെ പേരെ എനിക്ക് പറയാനാകൂ”; പി. ശ്രീകുമാർ

','

' ); } ?>

എന്റെ ജീവിതം വഴിതിരിച്ചുവിട്ടത് മമ്മൂട്ടിയാണ്, അതുകൊണ്ടുതന്നെ മമ്മൂട്ടിയോടാണോ മോഹൻലാലിനോടാണോ കൂടുതൽ പ്രിയം എന്ന ചോദ്യത്തിന് തനിക്ക് മമ്മൂട്ടിയുടെ പേരേ പറയാനാകൂ എന്ന് മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ പി. ശ്രീകുമാർ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയോടുള്ള നന്ദിയും കടപ്പാടും വ്യക്തമാക്കുമ്പോഴും മോഹൻലാലുമായുള്ള സഹോദരതുല്യമായ ബന്ധത്തെക്കുറിച്ചും ശ്രീകുമാർ ഓർത്തെടുത്തു. മോഹൻലാൽ തനിക്ക് സ്വന്തം അനിയനെപ്പോലെയാണെന്നും തങ്ങൾ തമ്മിൽ എല്ലാ കാര്യങ്ങളും തുറന്ന് ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ച് അഭിനയിക്കാൻ പോകുമ്പോൾ തങ്ങൾക്കിടയിൽ യാതൊരുവിധ അതിർവരമ്പുകളുമില്ലെന്നും, എവിടെ കണ്ടാലും സ്നേഹത്തോടെ ഒപ്പം വിളിച്ച് ഇരുത്താനും പൂർണ്ണ സ്വാതന്ത്ര്യം നൽകാനും മോഹൻലാൽ കാണിക്കാറുള്ള മനസ്സ് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖനാണ് പി. ശ്രീകുമാർ. 150-ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം, ഏറെ പ്രശസ്തമായ ‘കൈയും തലയും പുറത്തിടരുത്’ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.