ഹോളിവുഡ് നടന്‍, ഹോളിവുഡ് മെയ്ക്കിങ്ങ്.. ശബ്ദമുയര്‍ത്തി നിശബ്ദം ട്രെയ്‌ലര്‍..

','

' ); } ?>

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ അനുഷ്‌ക, മാധവന്‍, കില്‍ ബില്‍ വില്ലന്‍ മൈക്കിള്‍ മാഡ്‌സണ്‍ എന്നിങ്ങനെ നിരവധി സര്‍പ്രൈസുകള്‍ നിറച്ചാണ് നിശബ്ദത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്കുശേഷം അനുഷ്‌കയും മാധവനും ഒന്നിക്കുന്ന ചിത്രത്തില്‍ മൂകയായ ആര്‍ട്ടിസ്റ്റായാണ് അനുഷ്‌കയെത്തുന്നത്.

ഹോളിവുഡ് സ്‌റ്റൈല്‍ മെയ്ക്കിങ്ങ്, ആക്ഷന്‍ രംഗങ്ങള്‍, ത്രില്ലിങ്ങ് സ്‌ക്രിപ്റ്റ് എന്നിങ്ങനെ ആവേശം കൊള്ളിക്കുന്ന പല പ്രേത്യേകതകളും ചിത്രത്തിനുണ്ടെന്നാണ് ഒറ്റ നോട്ടത്തില്‍ ടീസര്‍ പറയുന്നത്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും. ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രം പീപ്പിള്‍ മീഡിയ ഫാക്ടറിയും, കോണ ഫിലിം കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷാനിയല്‍ ഡിയോ, സംഗീതം ഗോപി സുന്ദര്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.

ചിത്രത്തിന് വേണ്ടി അനുഷ്‌ക ആംഗ്യ ഭാഷ പഠിച്ചിരുന്നു. മാധവനും അംഗ വൈകല്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അമേരിക്കയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗ ദൃശ്യങ്ങളും ഷൂട്ട് ചെയ്തത്.