‘അവന് പെണ്ണ് കിട്ടിയെടീ’..! ‘കെട്ട്യോളാണ് എന്റെ മാലാഖ’ പ്രൊമോ

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന കെട്ട്യോളാണ് എന്റെ മാലാഖയുടെ പ്രൊമോ പുറത്തുവിട്ടു. പുതുമുഖം വീണാ നന്ദകുമാറാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായെത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ്.

ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏജി പീറ്റര്‍ തങ്കം ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് സംഗീതം പകര്‍ന്നിരിക്കുന്നു. അഭിലാഷ് എസ്. ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.