‘ഇതുവും കടന്ത് പോകും’നേട്രികണ്ണിലെ ​ഗാനമെത്തി

നയന്‍താര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിലെ ഇതുവും കടന്ത് പോകും എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.സിദ്ദ് ശ്രീറാമാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ഈ കാലവും കടന്നു പോകും നല്ല ഒരു നാളെക്കായി കാത്തിരിക്കാം എന്ന് അര്‍ത്ഥം വരുന്ന ഗാത്തിന്റെ രചയ്താവ് കാര്‍ത്തിക് നെത ആണ്. കൊവിഡ് കാലത്ത് നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുന്നണി പോരാളികള്‍ക്കാണ് ഗാനം സമര്‍പ്പിച്ചിരിക്കുന്നത്.

മിലിന്‍ഡ് റാവു സംവിധാനം ചെയ്യുന്ന ‘നെട്രികാന്‍’ നിര്‍മ്മിക്കുന്നത് വിഗ്‌നേഷ് ശിവനാണ്. കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ നയന്‍താരക്ക് പുറമെ അജ്മലും പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴലാണ് നയന്‍താരയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ത്രില്ലര്‍ പശ്ചാത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

രജ്നികാന്തിന്റെ ‘അണ്ണാത്തെ’യാണ് നയന്‍താരയുടെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം.