എന്റെ കരിയറിലെ ഏറ്റവും മോശം കഥാപാത്രം ഇതായിരുന്നു : നയന്‍താര

തമിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറാണ് നയന്‍താര. എന്നാല്‍ കരിയറില്‍ ചെയ്യേണ്ടിയിരുന്നില്ല എന്നൊരു കഥാപാത്രമുണ്ടായിരുന്നു തനിക്കെന്ന് നയന്‍താര പറയുന്നു. സൂര്യ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഗജിനിയിലെ വേഷമാണത്. ഒരു അഭിമുഖത്തിലാണ് നയന്‍സ് ഈ കാര്യം തുറന്നു പറഞ്ഞത്.

നയന്‍താരയുടെ വാക്കുകള്‍

‘ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നുവെന്നും’ നയന്‍താര പറയുന്നു.