പ്രണവിന്റെ തകര്‍പ്പന്‍ ഗെറ്റപ്പില്‍ ‘കൊഞ്ചി കൊഞ്ചി’ വീഡിയോ ഗാനം..

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അരുണ്‍ ഗോപി സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകവേഷത്തിലെത്തിയ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ചിത്രത്തിലെ ഒരു തകര്‍പ്പന്‍ സെലിബ്രേഷന്‍ ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. മുളക്പാടം ഫിലിംസിന്റെ ബാനറില്‍ പുറത്ത് വിട്ട ഗാനം ഇതിനോടകം ഒരു ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു. ഗോപി സുന്ദറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

കൊച്ചിന്‍ സ്ട്രിങ്ങ്‌സ് ഓര്‍ക്കസ്ട്രയുടെയും സുമേഷ് പരമേശ്വരിന്റെയും പശ്ചാത്തല സംഗീതത്തില്‍ ദിവ്യ എസ് മേനോന്‍, മിഥുന്‍ ആനന്ദ്, നിഖില്‍ മാത്യൂസ്, എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രസകരമായ വീഡിയോ ഗാനം കാണാം..