വെറുപ്പ് തോന്നുന്നു, ദേഷ്യവും- സര്‍ക്കാരിനെതിരെ നയന്‍താര

തമിഴ്‌നാട്ടില്‍ രണ്ട് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താര. സുജിത്തിനെ രക്ഷിക്കാന്‍ സാധിക്കാതിരുന്നത് അങ്ങേയറ്റം നിരാശ തോന്നുന്നെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും നയന്‍താര തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

നയന്‍താരയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഞെട്ടിപ്പോയി, വെറുപ്പ് തോന്നുന്നു, ദേഷ്യവും ശരിക്കും തകര്‍ന്നുപോയി…..സുജിത്തിനെ രക്ഷിക്കാത്തതില്‍ ഭയങ്കര നിരാശ. നമുക്കെല്ലാവര്‍ക്കും നാണക്കേട് !!!. ക്ഷമിക്കണം എന്റെ കുട്ടീ. തീര്‍ച്ചയായും നീയിപ്പോള്‍ നല്ല സ്ഥലത്താണ്.

മറ്റൊരു മരണവാര്‍ത്ത ഞങ്ങളെ വീണ്ടും കേള്‍പ്പിക്കരുത്. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുക. ഇത് എല്ലാവരുടെയും ഹൃദയത്തില്‍ ഒരു മുറിവാകട്ടെ. കുഴല്‍ക്കിണറുകളെല്ലാം അടയ്ക്കുക. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, ആദരാഞ്ജലികള്‍.