സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു സി സി ഇടപെടില്ല. വിധു വിന്‍സെന്ന്റാണ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. മഞ്ജുവുമായി ബന്ധപ്പെട്ട് മെയില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഡി.ജി.പിക്ക് നല്‍കിയ ക്രിമിനല്‍ പരാതി ആയത് കൊണ്ടും, ആ വിഷയത്തില്‍ സംഘടനയ്ക്ക് പരിമിതകളുള്ളത് കൊണ്ടുമാണ് നേരിട്ടുള്ള ഇടപെടല്‍ സാധ്യമല്ലാത്തതെന്ന് വിധു പറയുന്നു. അതേ സമയം ആ വിഷയം ഡബ്ല്യു സി സി പിന്തുടരുന്നുണ്ടെന്നും,മഞ്ജുവിന് പിന്തുണയുണ്ടെന്നും വിധു പറഞ്ഞു. മഞ്ജു ഡബ്ല്യു സി സി അംഗമാണ്. ജോലികളുള്ളതിനാലാകാം ആക്ടീവല്ലാത്തത്. ശ്രീകുമാര്‍ മോനോനുമായി ഉണ്ടായ പ്രശ്‌നത്തില്‍ ഇനിയും കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും വിധു കൂട്ടിചേര്‍ത്തു. ഇതേ വിഷയത്തില്‍ ഫെഫ്കയും, അമ്മയും ഇടപെടില്ലെന്ന് അറിയിച്ചിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിധു സംഘടനയുടെ നിലാപട് വിശദീകരിച്ചത്. സ്റ്റാന്റ് അപ്പ് എന്ന സിനിമയാണ് വിധു വിന്‍സെന്റിന്റെതായി പുറത്തിറങ്ങാനുള്ളത്.
മഞ്ജുവിന് ഡബ്ല്യു സി സിയുടെയും പിന്തുണയില്ല
','' );
}
?>