തമിഴ് നടന്‍ മനോ വാഹനാപകടത്തില്‍ മരിച്ചു

പ്രശസ്ത തമിഴ് നടനും മിമിക്രി താരവുമായ മനോ അന്തരിച്ചു. വാഹനാപകടത്തില്‍ പെട്ടായിരുന്നു മരണം. മനോയും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്നലെ റോഡിന്റെ നടുഭാഗത്തുള്ള മീഡിയനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍പെട്ട് ഗുരുതര പരിക്കുകളേറ്റ മനോ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. മനോയുടെ ഭാര്യ ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്. ചെന്നൈയിലായിരുന്നു അപകടമുണ്ടായത്.
ഇവര്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്.