‘ആ കൊച്ചിന്റെ അച്ചമ്മയല്ലേ കുറച്ചു ദിവസം മുൻപ് മരിച്ചത്…എന്നിട്ടാണോ’; വിഷു ആഘോഷങ്ങൾക്ക് പിണങ്ങളെ നവ്യക്ക് വിമർശനം

','

' ); } ?>

കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കിട്ടതിനു പിന്നാലെ വിമർശനങ്ങൾ നേരിട്ട് നടി നവ്യ നായർ. അമ്മായിയമ്മ മരിച്ചിട്ട് ഒരുമാസം തികയുന്നതിനു മുന്നേ വിഷു ആഘോഷിച്ചതിനാണ് വിമർശനം. അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടേ ഉള്ളൂ. ഇവർക്ക് ഒക്കെ ആഘോഷിക്കാലേ എന്നാണ് പലരും നവ്യയുടെ വിഷു പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

‘എന്നാലും ഇതൊക്കെ കാണുമ്പോ എന്തോ പോലെ’, ‘അന്നത്തെ നവ്യയുടെ വിഷമം ഒക്കെ കണ്ടപ്പോ… ഇതൊന്നും കണ്ടില്ല എന്ന് വെയ്ക്കാൻ പറ്റില്ലല്ലോ‍’, ‘ഇവരുടെ അല്ലേ അമ്മായിയമ്മ കുറച്ചു ദിവസം മുൻപ് മരിച്ചത്’, ‘ആ കൊച്ചിന്റെ അച്ചമ്മയല്ലേ കുറച്ചു ദിവസം മുൻപ് മരിച്ചത്…എന്നിട്ടാണോ’- എന്നൊക്കെയാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

കുടുംബത്തിനൊപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങളാണ് നവ്യ പങ്കുവച്ചത്. മകനൊപ്പം കുസൃതിയുമായി നിൽക്കുന്ന നവ്യയേയും വിഡിയോയിൽ കാണാം.

തന്റെ അമ്മായിയമ്മ ശാന്ത മേനോന്റെ വിയോ​ഗത്തെക്കുറിച്ച് നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. ഒരു മകളെപ്പോലെയാണ് അമ്മ തന്നെ സ്നേഹിച്ചിരുന്നതെന്നും തന്റെ നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നതായും നവ്യ കുറിച്ചിരുന്നു. അവസാനമായി മാതംഗി ഫെസ്റ്റിവലിൽ തന്റെ നൃത്തകച്ചേരി കാണാൻ എത്തിയിരുന്നു. രണ്ട് മണിക്കൂർ നൃത്തം ചെയ്ത കാര്യം അഭിമാനത്തോടെയാണ് അവർ എല്ലാവരോടും പറഞ്ഞിരുന്നതെന്നും നവ്യ പങ്കുവച്ചിരുന്നു.