എം ജയചന്ദ്രന്റെ സംഗീതസുന്ദര രാത്രികള്‍

ലോക്ക്ഡൗണ്‍ സമയത്ത് സംഗീതത്തിലൂടെ ആസ്വാദകര്‍ക്ക് നവ്യാനുഭവം നല്‍കുകയാണ് സംഗീത സംവിധായകന്‍ എം .ജയചന്ദ്രന്‍. ഓരോ രാത്രിയും വിവിധങ്ങളായ ഗാനങ്ങളുടെ വീഡിയോയുമായെത്തുകയാണ് അദ്ദേഹം. നിരവധിപേരാണ് അദ്ദേഹത്തിന്റെ പുതിയ വീഡിയോയ്ക്കായ് കാത്തിരിക്കുന്നത്. വീഡിയോകള്‍ ഹിറ്റായതോടെ ഗാനങ്ങളുടെ പേരുപറഞ്ഞ് കൊണ്ട് ഇത് വേണമെന്ന ആവശ്യവുമായി എത്തുന്ന നിരവധി കമന്റുകളും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ സജീവമാക്കുന്നു. ഇന്നത്തെ രാത്രിയുടെ സൗന്ദര്യമെന്നാണ് ഈ വീഡിയോ സീരിസിന് നല്‍കിയിട്ടുള്ള പേര്.