തന്റെ മകനെ ഗുരുവിനൊപ്പം പരിചയപ്പെടുത്തി ഗോപി സുന്ദര്‍

മൂത്ത മകന്‍ മാധവ് സുന്ദറിനെ പരിചയപ്പെടുത്തി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. തന്റെ ഗുരു ഔസേപ്പച്ചന്‍ സാറിനൊപ്പം എന്ന അടികുറിപ്പോടെയാണ് അദ്ദേഹമൊന്നിച്ചുള്ള മകന്റെ ചിത്രം ഗോപിസുന്ദര്‍ ഫേസ്ബുക്കിലൂടെ പങ്കിട്ടത്. ‘അച്ഛനെന്ന നിലയില്‍ അഭിമാനമുള്ള നിമിഷമാണിത്. ഒരുപാട് ദൂരം പോകാനുണ്ട്. പാരമ്പര്യവും ആത്മസമര്‍പ്പണവും നിന്റെ രക്തത്തിലുണ്ട്…അത് കാത്ത്‌സൂക്ഷിക്കണം’. ഗോപിസുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിലൂടെ ഇളയ മകന്‍ യാധവ് സുന്ദറിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.