മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് വീണ്ടും പുരസ്‌കാരം

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള 7ാ മത് റുവാണ്ട വേഷമിട്ട (ആഫ്രിക്ക ) അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നേടി. മാര്‍ച്ച് 7 ന് റുവാണ്ട kigali കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന റെഡ് കാര്‍പെറ്റില്‍ റുവാണ്ട മിനിസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകന്‍ ഷാനു സമദിനു പുരസ്‌കാരം നല്‍കി

ദര്‍ബംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സ്‌റ്റോറി ഓഫ് ഫീച്ചര്‍ ഫിലിം അവാര്‍ഡ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള നേടിയിരുന്നു. കൂടാതെ ജെസി ഡാനിയല്‍ പുരസ്‌ക്കാരം, കുഞ്ഞബ്ദുള്ള ആയി വേഷമിട്ട ഇന്ദ്രന്‍സിന് ഏറ്റവും നല്ല നടനുള്ള ദേശിയ കലാ സംസ്‌കൃതി പുരസ്‌ക്കാവും ലഭിച്ചിരുന്നു.