ട്വന്റി 20 ക്ക് പതിനൊന്ന് വയസ്സ്…അത് പോലൊരു സിനിമ ഇനി സംഭവിക്കുമോ?…ദിലീപ് പറയുന്നു

','

' ); } ?>

മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ട്വന്റി20. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയില്‍ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തില്‍ അഭിനേതാക്കള്‍ മലയാള ചലച്ചിത്രസംഘടനയായ അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇതില്‍ പ്രവര്‍ത്തിച്ചത്. പതിനൊന്ന് വര്‍ഷം മുന്‍പ് നിര്‍മ്മാണം ഏറ്റെടുക്കാന്‍ നടന്‍ ദിലീപ് തയ്യാറായതോടെയാണ് ഇത്തരമൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വഴി തെളിഞ്ഞത്.

ട്വന്റി 20 പോലൊരു ചിത്രം നിര്‍മ്മിക്കാന്‍ ഇനിയും തയ്യാറാകുമോ എന്ന ചോദ്യത്തിനാണ് നടന്‍ ദിലീപ് സെല്ലുലോയ്ഡിനോട് അഭിമുഖത്തില്‍ മറുപടി പറഞ്ഞത്. ”എനിയ്ക്ക് നാളെയെ കുറിച്ചൊന്നും അറിയില്ല. അങ്ങിനെയൊരു സിനിമ ഉണ്ടാവണമെങ്കില്‍ അങ്ങിനെയൊരു കഥയുണ്ടാകണം. ആ കഥയില്‍ ഈ നടീ നടന്‍മാരെല്ലാം വന്ന് ചേരണം. എല്ലാവരേയും ബോധ്യപ്പെടുത്തണം. ആ സിനിമ സംഭവിയ്ക്കുമ്പോള്‍ ആറോ ഏഴോ നടന്‍മാരേയുള്ളൂ. ഇപ്പോള്‍ സാഹചര്യമെല്ലാം മാറി. എല്ലാം ഒത്തുകിട്ടിയാല്‍ മാത്രമേ അങ്ങിനെയൊരു ചിത്രം നടക്കൂ…”. ട്വന്റി 20 പോലൊരു ചിത്രം നടക്കുമോ എന്ന ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം താഴെ കാണാം…