“ചിലർക്ക് ടെൻഷനും സ്ട്രെസും വന്നാൽ അങ്ങനെയാ ചെറുപ്പമായിരിക്കും”; മോഹൻലാൽ

','

' ); } ?>

ജോർജ്കുട്ടി എന്താണ് ഇത്ര ചെറുപ്പമായി ഇരിക്കുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി മോഹൻലാൽ. ദൃശ്യം 3യുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മോനേ ചിലർക്ക് ടെൻഷനും സ്ട്രെസും വന്നാൽ അങ്ങനെയാ. സത്യം, തമാശ പറഞ്ഞതല്ല. ജോർജുകുട്ടി എന്താ ഇങ്ങനെയിരിക്കുന്നത് എന്ന് പറഞ്ഞാൽ, നമുക്ക് നാലും അഞ്ചും ഒക്കെ ചെയ്യണ്ടേ. അപ്പോൾ നമ്മുടെ ജോർജുകുട്ടി നല്ല മിടുക്കനായി ഇരിക്കണ്ടേ. മിടുക്കനായി ഇരിക്കുന്നു എന്നേയുള്ളൂ. അത് ജോർജുകുട്ടിയല്ല, മോഹൻലാൽ ആണിരിക്കുന്നത്.” മോഹൻലാൽ പറഞ്ഞു.

“നമ്മൾ ചെയ്യുന്ന ഒരു പ്രൊഫഷനോട് നമുക്ക് ഒരു മടുപ്പ് തോന്നിയാൽ, തോന്നാതിരിക്കട്ടെ അങ്ങനെയുണ്ടായാൽ അത് നിർത്തുകയാണ് വേണ്ടത്. കാര്യം ആ മടുപ്പ് മറ്റുള്ള എല്ലാവരിലേക്കും പടരും. പലരും ഇഷ്ടമല്ലാത്ത ജോലി ചെയ്യുമ്പോൾ അത് പ്രകടമായി കാണിക്കും. പക്ഷേ ഒരു പെർഫോമർക്ക് അതൊരിക്കലും സാധിക്കില്ല. 48 വർഷമായി ഞാൻ സിനിമ ചെയ്യുകയാണ്. ഞാൻ ഏത് സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്യുമ്പോഴുള്ളതു പോലെ ഒരു ഭയം എനിക്കുണ്ട്.

ഇത് കള്ളത്തരമല്ല പറയുന്നത്. ആ സിനിമയ്ക്ക് വേണ്ടി ഞാൻ പ്രാർഥിക്കും. ആ ഒരു ഫയർ, ആ​ഗ്രഹം, ആത്മാർഥത എല്ലാം വച്ചിട്ടാണ് ഞാനൊരു സിനിമ ചെയ്യുന്നത്. വിദേശത്ത് പല താരങ്ങളും ആത്മ​ഹത്യ വരെ ചെയ്തിട്ടുണ്ട്. കാരണം ഏറ്റവും ഉയരത്തിൽ പോയിട്ട്, ഇനി എനിക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് ഒരു തരം ഡിപ്രഷനിലേക്ക് പോകുന്ന താരങ്ങളുണ്ട്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. ഇപ്പോൾ സന്തോഷമായി പോവുകയാണ്, ഇങ്ങനെ അടിച്ച് അടിച്ച് പൊക്കോട്ടെ ഞാൻ.” മോഹൻലാൽ കൂട്ടിച്ചേർത്തു.