‘നീ പോ മോനെ ദിനേശാ…’; സച്ചിന്റെ മറുപടിക്ക് മാസ് വിശദീകരണവുമായി മോഹൻലാൽ, ആവേശത്തിൽ ആരാധകർ

','

' ); } ?>

സഞ്ജു സാംസണെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മോഹൻലാലിന്റെ ഐക്കോണിക് സിനിമാ ഡയലോഗിലൂടെ സച്ചിൻ തെണ്ടുൽക്കർ നൽകിയ മറുപടിയും, അതിന് മോഹൻലാൽ നൽകിയ കിടിലൻ വിശദീകരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.

റെഡ്ഡിറ്റിലെ ‘ആസ്‌ക് മി എനിത്തിങ്’ സെഷനിൽ, ടി20 ലോകകപ്പ് വേളയിൽ സഞ്ജുവിന് നൽകിയ ഉപദേശത്തെക്കുറിച്ച് ചോദിച്ച ആരാധകനോട് “നീ പോ മോനെ ദിനേശാ… ഇതിന്റെ അർഥം സഞ്ജു പറഞ്ഞുതരും” എന്നായിരുന്നു സച്ചിൻ തമാശരൂപേണ മറുപടി നൽകിയത്. ഇതിന് മറുപടിയായി, ഡയലോഗിന്റെ യഥാർഥ അർഥം വ്യക്തമാക്കാൻ ഏറ്റവും അനുയോജ്യൻ ലാലേട്ടൻ തന്നെയാണെന്ന് സഞ്ജു കുറിച്ചു.

തുടർന്നാണ് സച്ചിന്റെ മറുപടിയെയും സഞ്ജുവിന്റെ ബാറ്റിങ്ങിനെയും കൂട്ടിയോജിപ്പിച്ച് മോഹൻലാൽ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി രംഗത്തെത്തിയത്. “മോനെ സഞ്ജു, സച്ചിൻ സിക്‌സ് അടിക്കുമ്പോൾ ബോളർക്കുള്ള സന്ദേശമായിരുന്നു നീ പോ മോനേ ദിനേശാ എന്നത്. പോ, പോയി അടുത്ത ബോളിൽ പിടിക്ക് എന്ന്. ഇപ്പോൾ നിന്റെ ബാറ്റും അതാണ് പറയുന്നത്. മുന്നോട്ടുകുതിക്കുക, അടുത്ത ബോളർ കാത്തിരിക്കുകയാണ്,” എന്നായിരുന്നു മോഹൻലാലിന്റെ വാചകങ്ങൾ. സിനിമയും ക്രിക്കറ്റും തമ്മിലുള്ള ഈ രസകരമായ കോമ്പോയും താരങ്ങളുടെ സ്നേഹ പ്രകടനവും കായിക-സിനിമാ പ്രേമികൾ ഒരേപോലെ ഏറ്റെടുത്തിരിക്കുകയാണ്.

മോഹൻലാൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച മറുപടി

ഈ ചോദ്യത്തിന് മോഹൻലാലിന്റെ ‘നീ പോ മോനെ ദിനേശാ. ഇതിന്റെ അർഥം സഞ്ജു പറഞ്ഞുതരും’, എന്നായിരുന്നു സച്ചിന്റെ മറുപടി. ‘നരസിംഹം’ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണിത്. ‘ഞാനല്ല, ഇതിന്റെ യഥാർഥ അർഥം പറഞ്ഞുതരാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഞങ്ങളുടെ ലാലേട്ടനാണ്’, എന്ന് സഞ്ജുവും മറുപടിയുമായെത്തി. പിന്നാലെയാണ് മോഹൻലാൽ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായെത്തിയത്.

‘മോനെ സഞ്ജു, സച്ചിൻ സിക്‌സ് അടിക്കുമ്പോൾ ബോളർക്കുള്ള സന്ദേശം ആയിരുന്നു നീ പോ മോനേ ദിനേശാ എന്ന്. പോ. പോയി അടുത്ത ബോളിൽ പിടിക്ക് എന്ന്. ഇപ്പോൾ നിന്റെ ബാറ്റും അതാണ് പറയുന്നത്. മുന്നോട്ടുകുതിക്കുക, അടുത്ത ബോളർ കാത്തിരിക്കുകയാണ്’, എന്നാണ് മോഹൻലാലിന്റെ കുറിപ്പ്.

മോഹൻലാൽ സിനിമയിലെ ഡയലോഗ് സച്ചിൻ പറഞ്ഞതിന്റെ കൗതുകത്തിലായിരുന്നു ആരാധകർ. ഇപ്പോൾ മറുപടിയുമായി മോഹൻലാൽ തന്നെ എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.