ഇവിടെ കര്‍ഷകരുമുണ്ട്… മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ പതാക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തലുമായി എത്തിയ നടന്‍ മോഹന്‍ലാലിന് നേരെ രൂക്ഷ വിമര്‍ശനം.സൈനികരെ പോലെ തന്നെ കര്‍ഷകരും നമ്മുടെ നാടിന്റെ നെടുംതൂണ് തന്നെയാണെന്നും അവരെയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും കര്‍ഷകരെ കുറിച്ച് താരം യാതൊന്നും പറയാത്തത് എന്തുകൊണ്ടാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

കുറിപ്പിന്റെ പൂര്ണരൂപം ഇങ്ങനെ…

‘ഇന്ത്യന് രാഷ്ട്രത്തിനുവേണ്ടി ജീവന് ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അര്പ്പിക്കുന്നതിനായി 1949 മുതല് എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിനു ഇന്ത്യന് പതാക ദിനം ആചരിക്കുന്നു. വിമുക്ത ഭടന്‍മാര്‍ സൈനികരുടെ വിധവകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു.’

മോഹന്‍ലാലിന്റെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും നിരവധി പേര് കമന്റ് ബോക്‌സില് എത്തുന്നുണ്ട്. അതേസമയം കര്‍ഷകരുടെ വിഷയത്തില്‍ പ്രതികരിക്കാതിരുന്നിട്ടും മറ്റൊരു സൂപ്പര്‍ താരമായ മമ്മൂട്ടിയെ ഇക്കാര്യത്തില് ആരും വിമര്‍ശിക്കാത്തത് എന്തെന്നും വലതുപക്ഷ അനുകൂലികളില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.