കുക്കിംങ് ക്ലാസുമായി തൈമൂര്‍ അലിഖാന്‍

ഇന്ന് ബോളിവുഡ് സൂപ്പര്‍ താരങ്ങളായ കരീന കപൂറിനെക്കാളും , സെയ്ഫ് അലിഖാനെക്കാളും ആരാധകരെ കൊണ്ടും, ജനപ്രീതി കൊണ്ടും ഏറെ മുന്നിലാണ് മകന് തൈമൂര്‍ അലിഖാന്‍. ആരാധകര്‍ക്ക് എന്നും കുട്ടിത്താരത്തെക്കുറിച്ചറിയാന്‍ കൗതുകവും അതിലധികം ഇഷ്ടവുമാണ്. ഇപ്പോള്‍ വൈറലാകുന്നത് തൈമൂറിന്റെ പാചകപരീക്ഷണത്തിന്റെ വീഡിയോയാണ്.

സെയ്ഫിനൊപ്പം കൃഷി ചെയ്യാന്‍ ഇറങ്ങിയ കുട്ടി തൈമൂറിന്റെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ പാചകപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന തൈമൂറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കരീന തന്നെയാണ് ചിത്രം തന്റെ ഇന്സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.