വീ ഷാല്‍ ഓവര്‍കം…അതിജീവന ഗാനവുമായി മോഹന്‍ലാലിന്റെ ബ്ലോഗ്

കൊറോണക്കെതിരെ ലോകം പോരാടുമ്പോള്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ അതിജീവനത്തിന്റെ പ്രത്യാശകളും ഓര്‍മ്മകളും പങ്കുവെയ്ക്കുകയാണ്. സന്തോഷപൂര്‍ണമായ ദിനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് നമ്മളെന്ന് ബ്ലോഗ് പറയുന്നു. നമ്മുടെ ഓരോ ബന്ധങ്ങളേയും ഓര്‍ക്കാനും, നമ്മളെ തന്നെ ഓര്‍മ്മിക്കാനുമുള്ള ദിനങ്ങളാണ് ലോക്ക്ഡൗണിലൂടെ കടന്ന് പോകുന്നതെന്ന് ബ്ലോഗ് പറയുന്നു. സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍ തിരിച്ചുവരുമ്പോള്‍ നമ്മള്‍ പോയില്ലല്ലോ എന്ന് പറയാന്‍ നമ്മള്‍ക്ക് കഴിയണം. നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചുപിടിക്കാമെന്നും അദ്ദേഹം പറയുന്നു. പിറ്റ് സീഗര്‍ എന്ന അമേരിക്കന്‍ നാടോടി ഗായകന്റെ വീ ഷാല്‍ ഓവര്‍കം എന്ന പ്രത്യാശാഭരിതമായ ഗാനത്തോടെയാണ് ബ്ലോഗ് അവസാനിക്കുന്നത്.