‘മിന്നല്‍ മുരളിയുടെ’ ഒഫീഷ്യല്‍ മലയാളം ടീസര്‍ ആഗസ്റ്റ് 31ന്

ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം മിന്നല്‍ മുരളിയുടെ ഒഫീഷ്യല്‍ മലയാളം ടീസര്‍ ആഗസ്റ്റ് 31 തിരുവോണദിനത്തില്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തുവിടും.

ഗോദക്ക് ശേഷം ടോവിനോ തോമസ് ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.