‘മണിയറയിലെ അശോകൻ ‘തിരുവോണനാളില്‍ നെറ്റ്ഫ്ലിക്സിൽ

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘മണിയറയിലെ അശോകൻ’ തിരുവോണനാളില്‍ (ആഗസ്റ്റ് 31) നെറ്റ്ഫ്ലിക്സിൽ റിലീസ്‌ ചെയ്യുന്നു.നവാഗതനായ ഷംസു സായ്ബാ ആണ് ചിത്രത്തിന്റെ സംവിധായകന്‍.ഗ്രിഗറി,അനുപമ പരമേശ്വരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.