‘കുണുങ്ങി കുണുങ്ങി’..മേരാ നാം ഷാജിയില്‍ നാദിര്‍ഷ പാടിയ ഗാനം കാണാം..

നാദിര്‍ഷായുടെ സംവിധാനത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മേരാ നാം ഷാജിയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘കുണുങ്ങി കുണുങ്ങി’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സംവിധായകനായ നാദിര്‍ഷ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സാബു അറക്കുഴയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എമില്‍ മുഹമ്മദാണ്.

നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ചിത്രത്തിന് ലൊക്കേഷനുകളായിരുന്നു. ബി.രാകേഷാണ് നിര്‍മ്മാണം. ഏപ്രില്‍ 5 നാണ് ചിത്രത്തിന്റെ റിലീസ്.