
മലയാളത്തിന്റെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് 11 വര്‍ഷങ്ങളാകുന്നു.അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടിയും മോഹന്‍ലാലും .ഓര്‍മ്മപ്പൂക്കള്‍ എന്ന് കുറിച്ചാണ് ഇരു താരങ്ങളും കൊച്ചിന്‍ ഹനീഫയുടെ ചിത്രങ്ങളടങ്ങുന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും ചലച്ചിത്രലോകത്ത് പകരം വയ്ക്കാനില്ലാത്ത വേഷങ്ങള്‍ പകര്‍ന്നാടിയ കൊച്ചിന്‍ ഹനീഫ മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരനായ നടനായിരുന്നു. നര്‍മ്മം കലര്‍ന്ന സംസാരത്തിലൂടെയും അഭിനയ മികവിലൂടെയും അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ഓര്‍മ്മകളാണ്.