മണികണ്ഠന്‍ ആചാരിയുടെ ‘മുക്കോന്‍’ വരുന്നു

മണികണ്ഠന്‍ ആചാരി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മുക്കോന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ജൂബിന്‍ ജെയിംസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.ജെ ആര്‍ ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബിന്‍ ജൂസയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കമ്മട്ടിപ്പാടം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ ആണ് മണികണ്ഠന്‍ ആചാരി.കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.