മണിരത്‌നം ചിത്രത്തില്‍ ജയറാം

മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ ജയറാമും. മണിരത്‌നം ചിത്രത്തില്‍ ജയറാം ഇതാദ്യമായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്റെ ഹൈദരാബാദിലെ ലൊക്കേഷനിലാണ് ജയറാം. മലയാളത്തില്‍ വിജയ് സേതുപതിയോടൊപ്പം അഭിനയിച്ച മാര്‍ക്കോണി മത്തായിയും പട്ടാഭിരാമനുമാണ് ജയറാമിന്റെ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. മാര്‍ക്കോണി മത്തായിക്കും പട്ടാഭിരാമനും ശേഷം പുതിയ മലയാള ചിത്രങ്ങളൊന്നും ജയറാം കമ്മിറ്റ് ചെയ്തിട്ടില്ല. ഒരുവര്‍ഷത്തേക്ക് മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്ന് ജയറാം തീരുമാനമെടുത്തതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.