ദിലീപ് വ്യാസന്‍ കൂട്ടുകെട്ടില്‍ ശുഭരാത്രിയെത്തുന്നു. ! പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ട് ആദ്യ ട്രെയ്‌ലര്‍ …

‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന് ശേഷം, ദിലീപ് നായകനായെത്തുന്ന ശുഭരാത്രിയുടെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു വ്യത്യസ്ഥ കഥയുടെ എല്ലാ ചേരുവകളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ തറച്ചു നില്‍ക്കുന്ന ഒരു കുടുംബചിത്രവുമായാണ് ദിലീപും ചിത്രത്തിന്റെ സംവിധായകന്‍ വ്യാസനുമെത്തുന്നത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. ദിലീപിന്റെ കരുത്തുറ്റ അഭിനയമാണ് ട്രെയിലറിന്റെ ആകര്‍ഷണം. യതാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു വ്യത്യസ്ഥ കഥാപാത്രവുമായെത്തുന്നുണ്ട്.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്. അയാൾ ജീവിച്ചിരിപ്പുണ്ട്‌ എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി. (വ്യാസൻ എടവനക്കാട്‌) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.