താരങ്ങളുടെ പെട്ടെന്നുള്ള രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ മറ്റെന്തോ ലക്ഷ്യം

താരങ്ങളുടെ പെട്ടെന്നുള്ള രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. സെല്ലുലോയ്ഡ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ഒരു വിഷയത്തിലും നിലപാട് പറയാത്തവര്‍ ഇങ്ങനെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് മറ്റെന്തോ ഉദ്ദേശ്യത്തോടെയാകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളില്‍ നിലപാട് തുറന്ന് പറയുമ്പോള്‍ ഭയക്കാറില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആരോഗ്യപരമായ ചര്‍ച്ചകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുമ്പോള്‍ എല്ലാവരും നല്ല മനുഷ്യാരാണെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും പറഞ്ഞു. ഐസ് ഒരതി, മരക്കാര്‍ അറബികടലിന്റെ സിംഹം, സുല്‍ത്താന്‍ തുടങ്ങീ മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളാണ് ഹരീഷ് പേരടിയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പ്രതിസന്ധിഘട്ടത്തിലും യാതൊരു തടസ്സവുമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഈ സര്‍ക്കാര്‍ പട്ടിണിക്കിടില്ല എന്ന ഉറപ്പാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ.