അഭിനയ ലോകത്തേക്ക് മഞ്ജരി

മലയാളത്തിന്റെ അനുഗ്രഹീത ഗായിക മഞ്ജരിയും സിനിമയിലേക്ക്, മഞ്ജരി ആദ്യമായി പാടിയഭിനയിച്ച പുതിയ ചിത്രം ‘വര്‍ത്തമാനം’ 12 ന് തിയേറ്ററിലെത്തുകയാണ്. മലയാള പിന്നണി ഗാനരംഗത്ത് മഞ്ജരി ഇരുപത് വര്‍ഷമാകുകയാണ്. ഇതിനിടെ ഹൃദയഹാരിയായ ഒത്തിരി പാട്ടുകള്‍ ഈ ഗായിക മലയാളികള്‍ക്ക് സമ്മാനിച്ചു.വി.കെ.പ്രകാശിന്റെ ‘പോസിറ്റീവ് ‘ എന്ന സിനിമയില്‍ ഗായകന്‍ ജി. വേണുഗോപാലിന്റെ കൂടെ പാടിയഭിനയിച്ചിരുന്നു. എന്നാല്‍ വര്‍ത്തമാനത്തില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ്.ഗായിക മജ്ജരിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചരിത്ര പശ്ചാത്തലമുള്ള വര്‍ത്തമാനത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് മഞ്ജരി പ്രതികരിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ഒത്തിരി ഓഫറുകള്‍ വന്നിട്ട് പലതും ഞാന്‍ ഒഴിവാക്കുകയായിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയരംഗത്ത് സജീവമാകുമെന്നും മഞ്ജരി പറഞ്ഞു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ 12 ന് 300 തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. ബാനര്‍ ബെന്‍സി പ്രൊഡക്ഷന്‍സ്,നിര്‍മ്മാണം ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥതിരക്കഥസംഭാഷണം ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ അഴകപ്പന്‍, ഗാനരചന റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്, പി.ആര്‍.ഒ. പി.ആര്‍.സുമേരന്‍