യാക്കോബായ സഭയുടെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടിക്ക്

','

' ); } ?>

കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ‘ശ്രേഷ്ഠ ബാവാ എക്‌സലന്റ് പുരസ്‌കാരം’ നടൻ മമ്മൂട്ടിക്ക്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കലാരംഗത്തെ അതുല്യ നേട്ടങ്ങൾക്കൊപ്പം സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കായി അദ്ദേഹം നടത്തുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് സമിതിയംഗങ്ങൾ അറിയിച്ചു. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഈ പുരസ്‌കാരം നൽകിവരുന്നത്.

2024-ൽ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്റെ ആദ്യ ജേതാവ് മുൻ വി.എസ്.എസ്.സി. ഡയറക്ടറും ഐ.എസ്.ആർ.ഒ. ചെയർമാനുമായിരുന്ന എസ്. സോമനാഥ് ആയിരുന്നു. കഴിഞ്ഞ വർഷം മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.