കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി: ‘വണ്‍’ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍

','

' ); } ?>

മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന ചിത്രം ‘വണ്‍’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ചിത്രത്തില്‍ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ടീം ആണ്.

ജോജു ജോര്‍ജ്, മുരളി ഗോപി, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബാലചന്ദ്ര മേനോന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, അലസിയര്‍, നന്ദു, മാമുക്കോയ, ഗായത്രി അരുണ്‍, അര്‍ച്ചന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. തിരുവനന്തപുരത്താണ് ചിത്രം പ്രധാനമായും ചിത്രീകരിക്കുന്നത്.