പ്രവാസ സ്വപ്‌നങ്ങളുമായി സമീര്‍

പുതുമുഖം ആനന്ദ് റോഷന്‍, അനഘ സജീവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പാറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സമീര്‍’. ഗുഡ് ഡേ മൂവീസ്, മാസ് പ്രൊഡക്ഷന്‍സ് ദുബായ്‌യുമായി ചേര്‍ന്ന് ശ്രീലാല്‍ പ്രകാശം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മാമുക്കോയ, ഇര്‍ഷാദ്, പ്രദീപ് ബാലന്‍, വിനോദ് കോവൂര്‍, വേണു മച്ചാട്, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, ഇന്ദിര, ഗോപിക, ജിജി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. റഷീദ് പാറയ്ക്കല്‍ എഴുതിയ ‘ഒരു തക്കാളിക്കാരന്റെ സ്വപ്‌നങ്ങള്‍’ എന്ന പ്രശസ്ത നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ‘സമീര്‍’. ഛായാഗ്രഹണം രൂപേഷ് തിക്കോടി നിര്‍വ്വഹിക്കുന്നു. സമീറിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ചിത്രത്തിലെ താരങ്ങള്‍.

വീഡിയോ കാണാം..