ഗ്രിഗറിയും അനുപമയും ഒന്നിക്കുന്ന ‘മണിയറയിലെ അശോകന്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജേക്കബ് ഗ്രിഗറി നായകനായെത്തുന്ന ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. അനുപമ പരമേശ്വരനാണ് നായിക. നവാഗതനായ ഷംസു സൈബ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനീത് കൃഷ്ണനാണ്. ഛായാഗ്രഹണം സജാദ് കാക്കു, എഡിറ്റിംഗ് അപ്പു ഭട്ടതിരി, സംഗീതം ശ്രീഹരി കെ നായര്‍.