മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്‌ടറേറ്റ്; തിരുവിഴ ജയശങ്കറിനും ഡോ. എൻ. രാധാകൃഷ്ണനും ആദരം

','

' ); } ?>

കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്‌ടറേറ്റ് ചലച്ചിത്ര താരം മമ്മൂട്ടിക്ക് സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ഈ ആദരം നൽകിയത്. സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ ചടങ്ങിൽ ബിരുദം കൈമാറി.

മമ്മൂട്ടിയെ കൂടാതെ പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രമുഖ വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും സർവകലാശാല ഓണററി ബിരുദം നൽകി ആദരിച്ചു. നേരത്തെ കേരള, കാലിക്കറ്റ് സർവകലാശാലകളും മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.