‘ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക’; അര്‍ധരാത്രി ജന്മദിനാശംസകള്‍ നേര്‍ന്ന് വീടിനുമുന്നില്‍ ആരാധകര്‍

മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് അറുപത്തിയെട്ട് വയസ്സ് തികയുകയാണ്. പതിവ് തെറ്റിക്കാതെ ആഘോഷങ്ങള്‍ക്കായി ആരാധകര്‍ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിനു മുന്‍പില്‍ തടിച്ചു കൂടി. ഇത്തവണ ആരധാകരുടെ ആവേശത്തില്‍ പങ്കു ചേരാന്‍ നടനും സംവിധായകനുമായ രമേശ് പിഷാരടിയും ഉണ്ടായിരുന്നു. അര്‍ധരാത്രി വീടിനു മുന്‍പില്‍ തടിച്ചുകൂടിയ ആരാധകരെ നിരാശപ്പെടുത്താതെ താരജാഡകളില്ലാതെ മമ്മൂട്ടി പുറത്തിറങ്ങി അഭിവാദ്യവും ചെയ്തു.