മമ്മൂക്കയ്ക്ക് പിഷാരടിയുടെ പിറന്നാള്‍ സമ്മാനം

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആണ് ഇന്ന്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ഗാനഗന്ധര്‍വന്‍ എന്ന പുതിയ സിനിമയുടെ ട്രെയിലറും അര്‍ധരാത്രി തന്നെ പുറത്തിറങ്ങി. കലാസദന്‍ ഉല്ലാസ് എന്ന സ്‌റ്റേജ് ഗായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിട്ടുള്ളത്.

മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. പുതുമുഖം വന്ദിതയാണ് നായിക. ആന്റോ ജോസഫ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.