‘ആരും അറിയാക്കഥകള്‍ ഇനി അരങ്ങുവാഴും’..കുറുപ്പില്‍ ഇന്ദ്രജിത്തും

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്നു. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ആരും അറിയാക്കഥകള്‍ ഇനി അരങ്ങുവാഴും’ എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇന്ദ്രജിത്തും ദുല്‍ഖറും പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി കുറുപ്പിന്റെ ചിത്രീകരണം നടക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ‘ഒരു രാത്രി തിരുത്തിയ ആയുസിന്റെ ചരിത്രം’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.