
മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് വിജയ് ചിത്രം ‘ജനനായകൻ’ ചോർന്ന കേസിലെ മുഖ്യപ്രതി. തനിക്ക് സിനിമാമേഖലയുമായി യാതൊരു ബന്ധവുമില്ലെന്നും കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും തിരുവേർകോട്ടം സ്വദേശിയായ ഉമാ ശങ്കർ പറഞ്ഞു. കൂടാതെ സിനിമ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും യഥാർഥകുറ്റവാളികളെ സംരക്ഷിക്കാൻ പോലീസ് കേസെടുക്കുകയായിരുന്നെന്നും ഹർജിയിൽ പറയുന്നു.
ഇതിൽ വാദം കേട്ട ജസ്റ്റിസ് സി. കുമരപ്പന്റെ ബെഞ്ച് നിർമാതാവിൻറെ അഭിഭാഷകൻ വിജയൻ സുബ്രഹ്മണ്യനിൽനിന്നു മറുപടി തേടി. എന്നാൽ, അഭിഭാഷകൻ ഉമാശങ്കറിൻ്റെ വാദം ശക്തമായി എതിർത്തു. കേസിലെ പ്രധാന കുറ്റവാളിയാണ് ഉമാശങ്കറെന്നും സിനിമ നിയമവിരുദ്ധമായി പുറത്തുവിട്ടത് അയാളാണെന്നും കേസിൽ അറസ്റ്റിലായ മറ്റുള്ളവരുടെ മൊഴി പ്രകാരമാണ് ഉമാശങ്കറിനെ പോലീസ് പ്രതിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. ഹർജിയിൽ തുടർവാദം ഏപ്രിൽ 30-ലേക്ക് മാറ്റി.