‘വാഴ-2’ നൽകുന്നത് ശരിയായ സന്ദേശം, കേസ് കൊടുക്കുമെന്നത് വ്യാജ പ്രചരണം”; എ.എം.എ.ഐ

','

' ); } ?>

‘വാഴ-2’ സിനിമയ്ക്കെതിരേ കേസു കൊടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതാക്കൾ. സിനിമ നൽകുന്നത് പോസിറ്റിവായ സന്ദേശമാണെന്നും, അതിനെ തങ്ങൾ സ്വാഗതം ചെയ്യുന്നെന്നും നേതാക്കൾ അറിയിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.എസ്. വിഷ്‌ണുനമ്പൂതിരി, ജനറൽ സെക്രട്ടറി ഡോ. പി.കെ. ഹരിദാസ് എന്നിവരാണ് വാർത്തയോട് പ്രതികരിച്ചത്.

“ഏതു ചികിത്സയായാലും ഡോക്‌ടറുടെ മേൽനോട്ടമില്ലാതെ മരുന്നുപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന യാഥാർഥ്യത്തിനാണു സിനിമ അടിവരയിടുന്നത്. എന്നാൽ, സിനിമയിലെ ഈ സന്ദർഭത്തെ മുൻനിർത്തി ആയുർവേദത്തെയും ആയുർവേദ മരുന്നുകളെയും അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.” നേതാക്കൾ പറഞ്ഞു.

കൃത്യമായ നിർമാണരീതിയിലൂടെ ഔഷധങ്ങളുടെ ദഹനക്ഷമതവർധിപ്പിക്കാനും പാർശ്വഫലം ഇല്ലാതാക്കാനും കഴിയുമെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അംഗീകൃത ബിരുദധാരിയായ ഡോക്‌ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ ആയുർവേദ മരുന്നുപയോഗിച്ചാൽ കരളിനെയോ മറ്റ് ആന്തരികാവയവങ്ങളെയോ ബാധിക്കില്ല.” നേതാക്കൾ കൂട്ടിച്ചേർത്തു.