മുഖത്ത് 20-ലധികം സ്റ്റിച്ചുകൾ; പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം ദിവസം ഷൂട്ടിംഗിനെത്തി മഹിമ നമ്പ്യാർ: പുകഴ്ത്തി മണ്ടാടി സംവിധായകൻ

','

' ); } ?>

സൂരി നായകനായെത്തിയ പുതിയ തമിഴ് ചിത്രം ‘മണ്ടാടി’യുടെ വിജയാഘോഷത്തിനിടയിൽ നടി മഹിമ നമ്പ്യാരുടെ കഠിനാധ്വാനത്തെക്കുറിച്ച് സംവിധായകൻ മതിമാരൻ പുകഴേന്തി വെളിപ്പെടുത്തിയ കാര്യങ്ങൾ സിനിമാലോകത്ത് ചർച്ചയാകുന്നു. ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിന് തൊട്ടുമുമ്പ് ഗുരുതരമായ വാഹനാപകടത്തിൽ പരുക്കേറ്റിട്ടും, മുഖത്ത് 20-ലധികം സ്റ്റിച്ചുകളോടെ പ്ലാസ്റ്റിക് സർജറിക്ക് ശേഷം വെറും ആറാം ദിവസം ഷൂട്ടിംഗിനെത്തിയ മഹിമയുടെ ആത്മാർത്ഥതയെ സംവിധായകൻ പ്രശംസിച്ചു.

ചിത്രത്തിലെ ‘ഉസിരേ നീ താൻ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിന് അഞ്ച് ദിവസം മുമ്പാണ് മഹിമയ്ക്ക് അപകടം സംഭവിച്ചത്. മുഖം ആകെ തകർന്നുപോയ അവസ്ഥയിലായിരുന്നെങ്കിലും, സംവിധായകന്റെ അഭ്യർത്ഥന മാനിച്ച് ഷൂട്ടിംഗിന് എത്താൻ താരം തയ്യാറാകുകയായിരുന്നു. അപകടത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് സംവിധായകൻ ഈ ഡെഡിക്കേഷനാണ് ആ ഗാനത്തിന്റെ വിജയത്തിന് പിന്നിലെന്ന് വ്യക്തമാക്കി.

”ഉസിരേ നീ താന്‍ പാട്ടിനെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ക്ക് നടന്ന അപകടത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. ഞാന്‍ അതേക്കുറിച്ച് പറയണമെന്ന് വിചാരിക്കുന്നു. 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു. പാട്ട് എടുക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് അവര്‍ക്കൊരു അപകടമുണ്ടായി. മുഖമാകെ തകര്‍ന്നുപോയി. 20 ന് മുകളില്‍ സ്റ്റിച്ചിട്ടിരുന്നു. അവര്‍ എനിക്കൊരു സെല്‍ഫി അയച്ചു തന്നിരുന്നു. നാണമില്ലാതെ ഞാന്‍ ചോദിച്ചത് ഷൂട്ടിങിന് വരുമോ എന്നായിരുന്നു. എനിക്ക് വേറെ വഴിയില്ലായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ആറാം ദിവസം ഷൂട്ടിങിന് വന്നു. ആ പാട്ടിന് പിന്നില്‍ ഈ ഡെഡിക്കേഷനുണ്ട്. ഞാനത് ഒരിക്കലും മറക്കില്ല” എന്നാണ് മതിമാരന്‍ പറയുന്നത്.

മലയാള ചിത്രമായ ‘കാര്യസ്ഥൻ’ ലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മഹിമ നമ്പ്യാർ, പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ആർ.ഡി.എക്സ്’, ‘ജയ് ഗണേഷ്’ തുടങ്ങിയ മലയാളം സിനിമകളിലൂടെയും തമിഴിലെ വിവിധ പ്രൊജക്റ്റുകളിലൂടെയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ താരത്തിന്റെ ഏറ്റവും പുതിയ വിജയ ചിത്രമാണ് മണ്ടാടി.