പ്രതി അപൂര്‍ണാനന്ദന്‍ എത്തി, കാഴ്ചകളുടെ വിസ്മയമായി ‘മഹാവീര്യര്‍’

പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം ‘മഹാവീര്യര്‍ ‘ ന്റെ ടീസര്‍ പ്രകാശനം ചെയ്യപ്പെട്ടു.നിവിന്‍ പോളി, ആസിഫ് അലി,ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്,പ്രമോദ് വെളിയനാട്,ഷൈലജ പി അമ്പു തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണി നിരക്കുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്
.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ്മ -വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു .സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.ചിത്ര സംയോജനം -മനോജ്, ശബ്ദ മിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം -അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം -ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം -ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിന്‍, തുടര്‍ന്ന് സിനിമാരംഗത്ത് സജ്ജീവമാകാന്‍ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവന്‍സ് തുടങ്ങിയ മലയാളചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആ ക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായക കഥാാപാത്രം നിവിന്‍ പോളിയെ അക്ഷരാര്‍ത്ഥ്ഥത്തില്‍ ഹീറോ ആക്കി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു നടിശാന്തികൃഷ്ണയുടെ തിരിച്ചുവരവായിരുന്ന ഞണ്ടുകളുടെനാട്ടില്‍ ഒരിടവേള എന്ന പടം നിര്‍മ്മിച്ചു..