വീണ്ടും ‘ ലൗ ജിഹാദ്’

','

' ); } ?>

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലൗ ജിഹാദ്’ എന്ന ചിത്രത്തിന്റെ സെക്കന്റ് ടീസര്‍ എത്തി. സിനിമയുടെ ഫസ്റ്റ് ടീസര്‍ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അലി ഗ്രാറ്റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാഷ് മുഹമ്മദാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂടും ഗായത്രി അരുണുമാണ് സെക്കന്റ് ടീസറില്‍ എത്തിയിട്ടുള്ളത്.

വൈവിദ്ധ്യമാര്‍ന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്ന ‘ലുക്കാ ചൂപ്പി’ എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൂര്‍ണ്ണമായും ഗള്‍ഫിലാണ് സിനിമയുടെ ചിത്രീകരണം. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചില വിഷയങ്ങള്‍ പ്രവാസി മലയാളികളുടെ ജീവിതത്തിലൂടെ, കാലിക പ്രാധാന്യത്തോടെയും തികഞ്ഞ നര്‍മ്മത്തിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇന്‍ഷ്വറന്‍സ് ഏജന്റും മോട്ടിവേഷന്‍ സൂപ്പര്‍വൈസറുമാണ് സുരാജ് വെഞ്ഞാറമൂടിന്റെ ബാലു എന്ന കഥാപാത്രം. സിദ്ദിഖ്, ലെന, ഗായത്രി അരുണ്‍, അമൃത, സുധീര്‍ പറവൂര്‍, ജോസുകുട്ടി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. തിരക്കഥയും സംഭാഷണവും ബാഷ് മുഹമ്മദ് – ശ്രീകുമാര്‍. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകര്‍ന്നിരിക്കുന്നു. പ്രകാശ് വേലായുധന്‍ ഛായാഗ്ഹണവും മനോജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം – അജി കുറ്റിയാനി, മേക്കപ്പ് – സജി കാട്ടാക്കട, കോസ്റ്റ്യും – ഡിസൈന്‍- ഇര്‍ഷാദ് ചെറുകുന്ന്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍, സഹസംവിധാനം – ഗൗതം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സന്തോഷ് കൃഷ്ണന്‍, പി.ആര്‍.ഒ. – വാഴൂര്‍ ജോസ്, സ്റ്റില്‍സ് – പ്രേംലാല്‍ പട്ടാഴി.